Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ahamed Devarkovil

കാന്തപുരത്തിന്‍റെ പ്രസ്താവനയെ പിന്തുണച്ച് അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് എൽഡിഎഫ് ഘടകകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് (ഐഎൻഎൽ). മതപരമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയേണ്ടത് മതനേതാക്കളാണെന്നും അതിൽ തെറ്റ് കാണേണ്ടതില്ലെന്നും ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാന്തപുരം അബൂബക്കർ മുസ്‌ല്യാർ ഇക്കാര്യത്തിൽ പത്രപ്രസ്താവന നടത്തുകയല്ല ചെയ്തതെന്നും തന്‍റെ സംഘടനാ പ്രവർത്തകർക്കും തന്നെ അംഗീകരിക്കുന്നവർക്കും പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് സർക്കുലർ ഇറക്കുക മാത്രമാണ് ചെയ്തതെന്നും അഹമ്മദ് ദേവർകോവിൽ വിശദീകരിച്ചു.

പൊതുസമൂഹത്തോട് നിർദേശിക്കുന്ന കാര്യങ്ങളല്ല അതിലുള്ളത്. ജനാധിപത്യ ഇന്ത്യയിൽ ഇത്തരം അഭിപ്രായങ്ങൾ സ്വീകരിക്കാനും തള്ളിക്കളയാനും ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. താല്പര്യമുള്ളവർക്ക് ഈ നിർദേശങ്ങൾ ഉൾക്കൊള്ളാമെന്നും അല്ലാത്തവർക്ക് അവഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ച് രാഷ്ട്രീയക്കാരും മതപരമായ വിഷയങ്ങളെക്കുറിച്ച് മതനേതാക്കളുമാണ് സംസാരിക്കേണ്ടത്. അവർ പഠിച്ച മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വീക്ഷണങ്ങളാണ് മതനേതാക്കൾ പങ്കുവയ്ക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ കൂട്ടിച്ചേർത്തു.

Latest News

Corehub Up